പൂക്കോട്മേഖലയിലെ ആശാവർക്കർമാരെ ടി എൻ പ്രതാപൻ എം പി ആദരിച്ചു

ഗുരുവായൂർ : നഗര സഭ പൂക്കോട്മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി പ്രവർത്തകരെയും ടി എൻ പ്രതാപൻ എം പി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ടി ഷാജി അധ്യക്ഷത വഹിച്ചു ആന്റോ തോമസ് ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർ ജീഷ്മ സുജിത് , ബഷീർ പൂക്കോട്, സാബു ചൊവ്വല്ലൂർ, രാജേഷ് ജാക്, ബോബി തോമസ് എന്നിവർ സംസാരിച്ചു നജീബ് മാസ്റ്റർ സ്വാഗതവും സി എം അഷറഫ് നന്ദിയും പറഞ്ഞു.