Post Header (woking) vadesheri

ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : നാല് പതീറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ‘ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച രാവിലെ പത്തിന് നമാസ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കവി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

വിവിധ മണ്ഡലങ്ങളില്‍ തിളങ്ങുന്ന പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യൂനിയന്‍ ചെയര്‍മാന്‍മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവരെ ടി.എന്‍. പ്രതാപന്‍ എം.പി ആദരിക്കും. ഐ.എം.എ ജലീല്‍ അധ്യക്ഷത വഹിക്കും. സംഗമത്തില്‍ പങ്കാളിയാകാനാഗ്രഹിക്കുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ 98470 55506 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Second Paragraph  Rugmini (working)

പ്രിന്‍സിപ്പല്‍ സി.ജെ. ഡേവിഡ്, പി.ടി.എ പ്രസിഡന്റ് ഷാമില മുത്തലിബ്, കെ. വിജയന്‍, ജിബി ജോര്‍ജ്, എ.വി. ബുഷ്‌റ, ടി.പി. സമീറ അലി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Third paragraph