എ പി അബ്ദുള്ള കുട്ടി കോൺഗ്രസിൽ നിന്ന് പുറത്തേക്ക്
കണ്ണൂർ : നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയേക്കും. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കിയതായാണു സൂചന. ഇക്കാര്യം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയോടു കെപിസിസി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് നടപടി. നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം മോദിയുടെ വിജയം മഹാവിജയമെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പുകഴ്ത്തിയതാണു വിവാദമായത്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജന്‍ഡയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ആളാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി പുകഴ്ത്തി.
അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു. അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസ് പരിപാടികളില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടന്നാണു കണ്ണൂര്‍ ഡിസിസിയുടെ തീരുമാനം.
യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യു വിന്റെയും പരിപാടികളില്‍ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കില്ല. മോദിയെ പുകഴ്ത്തിയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യു വിന്റെയും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്