Above Pot

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി — ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന അയോട്ടയിലുണ്ടാകുന്ന (ഹൃദയരക്തധമനി) സങ്കീര്‍ണമായ വിവിധതരം വീക്കങ്ങള്‍, അര്‍ബുദ മുഴകള്‍, രക്തചംക്രമണത്തിലെ അസ്വാഭാവികതകള്‍ തുടങ്ങിയവ കൃത്യമായ രോഗനിര്‍ണയത്തിലൂടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.

First Paragraph  728-90

Second Paragraph (saravana bhavan

കൃത്യമായ രോഗനിര്‍ണയം സാധ്യമായില്ലെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന രോഗാവസ്ഥകളാണ് അയോട്ടയില്‍ സംഭവിക്കുകയെന്ന് കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഡോ. രോഹിത് നായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടിയ ശ്രീലങ്കന്‍ സ്വദേശി ഷെയ്ന്‍ ക്രോണര്‍ അടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു.

വിദേശ പരിശീലനം നേടിയിട്ടുള്ള ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോ -വാസ്‌ക്കുലര്‍ സര്‍ജറി, കാര്‍ഡിയോളജി. കാര്‍ഡിയാക് അനസ്തീഷ്യോളജി, ക്രിട്ടിക്കല്‍ കെയര്‍  വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരും പരിചയസമ്പന്നരായ നഴ്‌സുമാരും ഉള്‍പ്പെട്ട ക്ലിനിക്കില്‍ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ 25 സങ്കീര്‍ണമായ രോഗികളുടെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സാധ്യമായ രോഗികളില്‍ ശസ്ത്രക്രിയ്ക്ക് പകരം അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീര്‍ണതകള്‍, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള – ഒമാന്‍ ക്ലസ്റ്റര്‍ ഹെഡ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. രോഹിത് നായര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മനോജ് നായര്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്തീഷ്യ ഡോ. സുരേഷ് ജി നായര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. ടി ആര്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 8111998126 ബന്ധപ്പെടുക.