Madhavam header
Above Pot

മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ, ഹോണ്ട നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി

തൃശൂർ: മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ വിധിയായത് ഹർജി പരിഗണിക്കുന്നതിനിടെ പ്രത്യുഷ് മരണമടയുകയും മാതാപിതാക്കളായ ലോഹിതാക്ഷനും ലതാ ലോഹിതാക്ഷനും ഹർജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്നു

Astrologer

വാഹനത്തിന് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടതുവശത്തേക്ക് വലിച്ചിലുണ്ടായിരുന്നു പരാതിപ്പെട്ടിട്ടും തകരാർ പരിഹരിക്കപ്പെടുകയുണ്ടായില്ല തുടർന്നു് ഹർജി ഫയൽ ചെയ്യുകയായിരുന്നു കോടതി നിയോഗിച്ച കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പി ച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു ‘ മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ, എസ് ശീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മോട്ടോർ സൈക്കിൾ ഇടത് വശത്തേക്ക് വലിയുന്ന തകരാർ പരിഹരിച്ചു നല്കണമെന്നും നഷ്ടപരിഹാരമായി 10,000 രൂപ നല്കണമെന്നും ചിലവിലേക്ക് 2000 രൂപ നല്കണമെന്നും വിധിച്ചു . ഹർജിക്കാർക്ക് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി

Vadasheri Footer