Madhavam header
Above Pot

ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

ഗുരുവായൂർ : ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കേഡറ്റു കളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്‌ളാസും നടത്തി . ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് ആരംഭിച്ച റാലി നഗര സഭ ചെയർ പേഴ്‌സൺ വിഎസ് രേവതി ഉൽഘാടനം ചെയ്തു . വാടാനപ്പിള്ളി സർക്കിൾ ഇൻസ്പെക്ട്ടർ ബി നസിമുദ്ധീൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു എക്സൈസ് ഇൻസ്പെകർ കെ വി ബാബു , അദ്ധ്യാപകരായ മനോജ് , ശാന്തി ആർ കൈമൾ ,എക്സൈസ് ഉദ്യോഗസ്ഥരായ പി എ ഹരിദാസ് , അനീഷ് ,എൻ ബി രാധാകൃഷ്ണൻ , എം എസ് സുധീർ കുമാർ ,ജെയ്‌സൺ പി ദേവസി , കെ രഞ്ചിത് , സിവിൽ പോലീസ് ആഫീസർ സജ്ജു സി എന്നിവർ നേതൃത്വം നൽകി . തുടർന്ന് സ്‌കൂളിൽ നടന്ന ബോധവക്കരണ ക്‌ളാസിന് പി എസ് രതിക , പി ബി റൂബി എന്നിവർ നേതൃത്വം നൽകി .

Vadasheri Footer