കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ മരണം , ആന്തൂർ നഗര സഭാദ്ധ്യക്ഷ രാജി വെച്ചു
കണ്ണൂർ : കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമള രാജി വെച്ചു . സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയെ പുറത്താക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ രാജി കത്ത് എഴുതിവാങ്ങുകയായിരുന്നു. പി.കെ ശ്യാമളയെ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതിനു ശേഷമാണ് രാജിക്കാര്യം തീരുമാനിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമം കൂടിയാണ് ശ്യാമള.
പ്രതിപക്ഷം ഇല്ലാത്ത ആന്തൂർ നഗര സഭയിൽ സി പി എമ്മിന്റെ ഏകാധിപത്യമാണ് . പാർട്ടിയിലെ ഗ്രൂപ്പിന്റെ ഇരയായതാണ് വ്യവസായി സാജൻ .പി ജയരാജനുമായുള്ള അടുപ്പമാണ് സാജന് വിനയായത് .പി ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജൻ പങ്കെടുത്തതോടെ നഗര സഭ അധ്യക്ഷക്ക് സാജനോട് ഒരു തരം പകയായി എന്നാണ് സാജന്റെ വീട്ടുകാർ ആരോപിക്കുന്നത്
അതേസമയം പി.കെ ശ്യാമളയ്ക്കു പകരമായി ആന്തൂര്‍ നഗരസഭ കൗണ്‍സിലറും നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി ശ്യാമളയെ പുതിയ അധ്യക്ഷയാക്കാനാണ് തീരുമാനം. രാജിവയ്ക്കുന്നതായി കാണിച്ച് നഗരസഭാ സെക്രട്ടറിക്ക് ഇതുവരെ കത്തു നല്‍കിയിട്ടില്ല.
ഇതിനിടെ പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെല്ലാംനിഷേധിച്ചു ശ്യാമള രംഗത്ത് എത്തി . വെള്ളിയാഴ്ച ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി.