Madhavam header
Above Pot

ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ പുരസ്‌കാരം എം എൽ എ വിതരണം ചെയ്തു

ഗുരുവായൂർ : പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ ഏർപ്പെടുത്തിയ വിദ്യഭ്യാസ പുരസ്കാരം കെ വി അബ്ദുൾ ഖാദർ എം എൽ എ വിതരണം ചെയ്‌തു .
എസ് എസ് എൽ സി വിഭാഗത്തിൽ 64 ഉം പ്ലസ് ടു വിഭാഗത്തിൽ 29 വിദ്യാർത്ഥികളെയും ആദരിച്ചു . 100 ശതമാനം വിജയം കൈവരിച്ച വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ , ഗുരുവായൂർ കൃഷ്ണ എന്നീ സ്കൂളുകൾക്കുള്ള പ്രത്യേക പുരസ്കാരം പ്രധാനാധ്യാപകർ ഏറ്റു വാങ്ങി .

new consultancy

Astrologer

ഗുരുവായൂർ ജിയുപി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷയായിരുന്നു നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , എം രതി , ടി എസ് ഷെനിൽ , കെ വി വിവിധ് , ഷൈലജ ദേവൻ , കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ , ശോഭ ഹരി നാരായണൻ , നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ സംസാരിച്ചു . ചടങ്ങിന് ശേഷം സി കെ ഷെമീർ (എം എസ് സി സൈക്കോളജി ) നയിച്ച കരിയർ ഗൈഡൻസും ഉണ്ടായിരുന്നു .

buy and sell new

Vadasheri Footer