Madhavam header
Above Pot

ഗുരുവായൂർ നഗരസഭയിൽ ഹരിത ഭവനത്തിന് അവാർഡ് ,

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പി എം എ വൈ – ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ തലത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പി എം എ വൈ – ലൈഫ് ഭവനത്തിന് അവാർഡ് നൽകുന്നു . 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് 60 സ്ക്വയർ മീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള ഭവനങ്ങളുടെ ഗുണഭോക്താക്കൾക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കൂ .നിശ്ചിത ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷകൾ കുടുംബശ്രീ സംവിധാനം മുഖേന നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ ജൂൺ 27 ന് മുൻപായി സമർപ്പിക്കേണ്ടതാണ് .

new consultancy

Astrologer

ഈ അപേക്ഷകൾ പരിശോധിച്ച് വിവിധ മാനദണ്ഡങ്ങളിലെ മികവ് നോക്കിയാണ് മികച്ച ഭവനം തെരഞ്ഞെടുക്കുക .അപേക്ഷ ഫോമിന്റെ മാതൃക നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്നതാണ് . കൂടാതെ നഗരസഭ പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്കായി ”ഭവന സാക്ഷര “‘ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ്സ് , പോസ്റ്റർ രചന , ഡിബേറ്റ് എന്നിവ സംഘടിപ്പിക്കുന്നു .മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജൂൺ 27 ന് മുൻപായി നഗരസഭ ഓഫീസിലെ പി എം എ വൈ – ലൈഫ് സെക്ഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി 8848481034 , 8547447055 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

buy and sell new

Vadasheri Footer