Header Saravan Bhavan

വീട്ടിൽ നിന്ന് പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെ

Above article- 1

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റിന് കൈമാറിയിട്ടുണ്ട്.
സര്‍വകലാശാല, യൂനിവേഴ്‌സിറ്റി കോളജിന് അനുവദിച്ച ഉത്തരക്കടലാസുകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

new consultancy

Astrologer

പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ക്രമനമ്ബര്‍ അനുസരിച്ചാണ് യൂനിവേഴ്‌സിറ്റി വ്യത്യസ്ത കോളജുകള്‍ക്ക് ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്.
പിടിച്ചെടുത്ത ഉത്തരക്കടലാസുകളില്‍ നിന്നുള്ള സീരിയല്‍ നമ്ബറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തന്നെയാണ് ഉത്തരപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായി. ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് അന്വേഷിക്കുന്നതിനോടൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച്‌ പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

buy and sell new

Vadasheri Footer