ആൻലിയയുടെ ദുരൂഹ മരണം ,ഭർത്താവ് ജസ്റ്റിന്റെ റിമാന്റ് നീട്ടി
ചാവക്കാട്: നഴ്സിങ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ ഭർത്താവിനെ റിമാന്റ് പതിനാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി
റിമാന്റ് കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിനെ (29) പതിനാലു ദിവസം കൂടി റിമാന്റിൽ പാർപ്പിക്കാൻ ചാവക്കാട് കോടതി ഉത്തരവിട്ടു
കഴിഞ്ഞ ആഗസ്ത് 28നാണ് എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്-ലീലാമ്മ ഹൈജിനസ് ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. 25ന് ആൻലിയയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് റെയിൽവെ പൊലീസിൽ പരാതി നൽകിയിരുന്നു.
ബംഗളൂരുവിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന ആൻലിയ ഒാണാവധിക്ക് ഭർതൃവീട്ടിലെത്തിയപ്പോൾ വഴക്കുണ്ടാവുകയും ഇതേ തുടർന്ന് അവധി കഴിയുന്നതിനു മുമ്പ് തിരികെ പോവുകയുമായിരുന്നത്രെ. ബംഗളൂരുവിലേക്ക് വണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിലേക്ക് പോയ ആൻലിയയെ പിന്നീട് പെരിയാറിൽ മരിച്ച നിലയിലാണ് കാണുന്നത്.
ഏറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന ആൻലിയ യുടെ പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറക്കൽ ഹൈജിനസ് (അജി പാറക്കൽ) മുഖ്യമന്ത്രിക്ക് നൽകിയ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു . ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ആൻ ലിയ ആത്മഹത്യ ചെയ്ത തായാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ എന്നാൽ ഇത് ആൻ ലിയയുടെ മാതാപിതാക്കൾ തള്ളിക്കളഞ്ഞിരുന്നു