Header 1 vadesheri (working)

മുൻ ഡി സി സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻ കുട്ടിയുൾപ്പടെ 15പേർക്ക് കടന്നൽ കുത്തേറ്റു

Above Post Pazhidam (working)

ചാവക്കാട്: പുന്നയൂർ എടക്കരയിൽ കടന്നല്‍ കൂടിളകി കോൺഗ്രസ് നേതാവ് ഒ. അബ്ദുറഹ്മാൻ കുട്ടിയുൾപ്പടെ നിരവധിയാളുകൾക്ക് കടന്നൽ കുത്തേറ്റു. ഒരു വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുന്നയൂർ എടക്കര മിനിസെൻററിനു കിഴക്ക് കോളോത്ത് റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങോലയിലെ കൂടിളകിയാണ് കടന്നൽ പരാക്രമണം തുടങ്ങിയത്.

First Paragraph Rugmini Regency (working)

ആക്രമണത്തിൽ മുൻ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി, തെക്കേതലക്കില്‍ ബഷീറിൻറെ മകൻ ഇര്‍ഫാൻ (14), പൊന്നരശേരി രമേഷ് (36), കരണങ്കോട്ട് രാമചന്ദ്രൻ (36), മച്ചിങ്ങൽ ജയൻ (35) തുടങ്ങി പതിനഞ്ചോളം പേർക്കാണ് കുത്തേറ്റത്. ഇവരിൽ ഇർഫാനെ ആദ്യം വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഒ. അബ്ദുറഹ്മാൻ കുട്ടിക്ക് നേരെ കടന്നാലാക്രമണമുണ്ടായത്. പെട്ടെന്ന് നേർക്ക് പറന്നെത്തിയ കടന്നൽ കുട്ടം കണ്ട് കാറിലേക്ക് കയറിയതോടെയാണ് അദ്ദേഹം രക്ഷപെട്ടത്. അഞ്ച് കടന്നലുകളുടെ കുത്തേറ്റ അദ്ദേഹം ഉടനെ ചികിത്സ തേടിയ ശേഷം കോഴിക്കോട് കോൺ്ഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ പോയി.

എടക്കരയിലെ തൻറെ പറമ്പിലേക്ക് പോയതായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മുതലാണ് പിന്നീടുണ്ടായ ആക്രമണം. പ്രദേശത്തെ കോളനിയിൽ താമസിക്കുന്നവർക്കും വഴിയാത്രക്കാർക്കും തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പഞ്ചായത്ത് അംഗം സി.എം സുധീറിൻറെ നേതൃത്വത്വത്തിൽ നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. കടന്നൽകൂട് പൊളിച്ചു കളയുന്ന ഒരാളുടെ ഫോൺ നമ്പറാണത്രേ അവർ നൽകിയത്. പുന്നയൂർ പഞ്ചായത്ത് അധികൃതരും സംഭവത്തെ ഗൗരവമായെടുത്തിട്ടില്ലെന്ന ആക്ഷേപമുണ്ട്. കടന്നൽ കുത്തേറ്റത് സാധാരണക്കാരയാ ആളുകൾക്കാണെന്നും അവർക്ക് അടിയന്തിരമായ സാമ്പത്തിക സഹായം നൽകണമെന്ന് പഞ്ചായത്ത് അധികൃതരോട് ഒ.ആബ്ദുറഹ്മാൻകുട്ടിയും പഞ്ചാത്തംഗം സി.എം. സുധീറും ആവശ്യപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)