Post Header (woking) vadesheri

ആന്ധ്രയിൽ പോറസ് പോളിമർ ഫാക്ടറിയിൽ പൊട്ടിത്തെറി : ആറ്പേർ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പ്ലാന്റിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.

Ambiswami restaurant

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകട സമയത്ത് 30 ഓളം പേർ ജോലിയിലായിരുന്നു. വാതക ചോർച്ചയാണ് റിയാക്ടർ പൊട്ടിത്തെറിക്കാൻ കാരണം എന്ന് കരുതുന്നു. എന്നാൽ തീപിടിക്കാനുള്ള കാരണം പൊട്ടിത്തെറിയാണോ ഷോർട് സർക്യൂട്ടാണോയെന്ന് വ്യക്തമായിട്ടില്ല.

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സർക്കാരിൽ നിന്ന് ലഭിക്കും

Second Paragraph  Rugmini (working)