Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഓൺ ലൈൻ ബുക്കിങ്ങ് ഇനി നെയ്യ് വിളക്ക് ദർശനത്തിന് മാത്രം

ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ഓൺലൈൻ ദർശനം ഏപ്രിൽ 25 മുതൽ നെയ്യ് വിളക്കിന് മാത്രമായി പരിമിതപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു . കൂടുതൽ ഭക്തർക്ക് തടസ്സങ്ങളില്ലാതെ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. ഇതിനകം ഓൺ ലൈൻ ബുക്കിങ്ങ് നടത്തിയവർക്ക് ദർശനം അനുവദിക്കും.
ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിൽ അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ. കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Vadasheri Footer