Header 1 = sarovaram
Above Pot

ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു

അമരാവതി: ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു.
. ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ ടിഡിപി പ്രവര്‍ത്തകരും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത് .

ടിഡിപി പ്രവര്‍ത്തകനും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് മരണം.

Astrologer

പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. ടിഡിപിയുടെ ചിന്താ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

ഗുണ്ടൂരില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകരും ടിഡപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പോളിംഗ് ബൂത്ത് തകര്‍ക്കുന്ന രീതിയിലേക്ക് എത്തി.

വെസ്റ്റ് ഗോദാവരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ആവശകരമായ പോരാട്ടമാണ് നടക്കുന്നത്. ഈ ആവേശമാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.

പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.

ഇതിനിടെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ത്താണ് ഇയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന. വിശാല ആന്ധ്രയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്

Vadasheri Footer