Madhavam header
Above Pot

അണ്ടത്തോട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

അണ്ടത്തോട് : അണ്ടത്തോട് തങ്ങൾപടി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി ഒസ്സാരുവീട്ടിൽ അഹർജാൻ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:30 നായിരുന്നു അപകടം. ഉടനെത്തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സലൂൺ ജീവനക്കാരൻ ആണ് .

Vadasheri Footer