Madhavam header
Above Pot

ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് കൊമ്പന്മാരെ തിരഞ്ഞെടുത്തു

ഗുരുവായൂർ : നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് ആനകളെ തിരഞ്ഞുടുത്തു . കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത് ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ നറുക്കെടുത്തു.

തുടർന്ന് ഭരണ സമിതി അംഗം അഡ്വ. കെ.വി.മോഹന കൃഷ്ണനും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും രണ്ടും മൂന്നും നറുക്കെടുത്തു. . ആദ്യം നറുക്ക് വീണത് രവികൃഷ്ണനാണ് തുടർന്ന് ദേവദാസ് ,വിഷ്ണു ഗോപി കണ്ണൻ എന്നിവരുടെ പേരുകൾ ആണ് ലഭിച്ചത് .ആദ്യത്തെ മൂന്ന് പേരാണ്ഓട്ടത്തിൽ പങ്കെടുക്കുക ,കരുതൽ ആയാണ് ഗോപി കണ്ണനെ തിരഞ്ഞെടുത്തത് .

Astrologer

ഈ നാലു കൊമ്പന്മാരെ കൂടാതെ ചെന്താമരാക്ഷൻ അക്ഷയ് കൃഷ്ണ എന്നീ ആനകളെയുമാണ് നറുക്കെടുപ്പിൽ ഉൾ പെടുത്തിയിരുന്നത് . തിങ്കളാഴ്‌ച ക്ഷേത്രത്തിൽ ആനയില്ലാശീവേലി നടക്കും വൈകീട്ട് മൂന്നിനാണ് ആനയോട്ടം . ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന ആദ്യകാലത്തെ ഓർമിക്കുന്ന ചടങ്ങാണിത്. ദേവസ്വത്തിൽ 44 ആനകളുണ്ടെങ്കിലും തിങ്കളാഴ്‌ച രാവിലെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പ് കൈയിലെടുത്താണ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുക.

ആനയോട്ടം നടക്കുന്ന മൂന്നുമണിവരെ ആനകൾ ക്ഷേത്രപരിസരത്തുപോലും എത്തരുതെന്നാണ് ചട്ടം. പണ്ട് ഉത്സവത്തിന് ആനകളെ പുറമേനിന്നാണ് കൊണ്ടുവന്നിരുന്നത്. ഒരുവർഷം ആനകളെത്തിയില്ല. ഭക്തർ വിഷമിച്ചുനിൽക്കെ തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനുണ്ടായിരുന്ന ആനകൾ ഗുരുവായൂരിലേക്ക് ഓടിയെത്തിയെന്നാണ് ഐതിഹ്യം

ഫോട്ടോ : ഉണ്ണി ഭാവന

Vadasheri Footer