Header 1 = sarovaram
Above Pot

ഒടുവിൽ ജില്ലാ ഭരണ കൂടം വഴങ്ങി , ഗുരുവായൂർ ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്ന ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണ കൂടം അനുമതി നൽകി. ആനയോട്ടത്തിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതി എന്ന് ജില്ലാ ഭരണ കൂടം ഇന്നലെ ദേവസ്വത്തിന് കർശന നിർദേശം നൽകിയിരുന്നു .

Astrologer

കോവിഡ് കാല നിയന്ത്രണങ്ങളിൽ സംസ്ഥാനം കൂടുതൽ ഇളവ് അനുവദിച്ചിട്ടും ആഗോള പ്രശസ്തമായ ഗുരുവായൂർ ആനയോട്ടത്തിന്റ പ്രസക്തി നഷ്ടപ്പെടുത്തുന്ന രീതിയിൽ ജില്ലാ ഭരണകൂടം തീരുമാനം എടുത്തതിനെ തിരെ ഭക്തരുടെ ഭാഗത്ത് നിന്നും വ്യാപക പ്രതിഷേധമാണ്ഉയർന്നത് ഇതിനെ തുടർന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു

മന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം എടുപ്പിക്കുകയായിരുന്നു . ടി എൻ പ്രതാപൻ എംപിയും ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ഭക്തരുടെ വികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു . തുടർന്ന് ജില്ലാ ഭരണ കൂടം അടിയന്തിര യോഗം ചേർന്ന് ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകുകയായിരുന്നു

Vadasheri Footer