
ഗുരുവായൂർ ആനയോട്ടം, കൊമ്പൻ ബാലു വിജയിയായി.

ഗുരുവായൂർ :ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ട ത്തിൽ കൊമ്പൻ ബാലു വിജയി ആയി തുടക്കത്തിൽ മുന്നിലായിരുന്ന ചെന്തമരാക്ഷനെ കിഴക്കേ നടപന്തലിൽ വെച്ച് മറി കടന്നാണ് ബാലു വിജശ്രീ ലാ ളിതനായത്

രണ്ടാം പാപ്പാൻ ബാബു ആന യുടെ പുറത്ത് ഇരുന്നും,ചട്ടക്കാരൻ ജ്യോതി പ്രകാശ്, മൂന്നാം പാപ്പാൻ അശ്വിൻ എന്നിവർ ആനയുടെ കൂടെ ഓടിയുമാണ് കൊമ്പനെ വിജയത്തിലേക്ക് എത്തിച്ചത്. മുൻ നിരയിൽ ഓടാൻ നിശ്ചയിച്ച ദേവി യെ മാറ്റി ദേവദാസിനെ നിറുത്തിയിരുന്നു.
ആദ്യമായാണ് ബാലു ആനയോട്ടത്തിൽ പങ്കെടുക്കുന്നത്. ആദ്യ ഓട്ടത്തിൽ തന്നെ വിജയിയുമായി 49 വയസുകാരനായ ബാലു. 1999 ജൂലൈ 16ന് ഒരുമനയൂർ സ്വദേശി വി എസ് ബാലകൃഷ്ണൻ ആണ് ബാലു വിനെ നടയിരുത്തിയ ത്
