Madhavam header
Above Pot

അനന്തപുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണം : കെ. എച്ച്. ആർ.എ

ഗുരുവായൂര്‍ : അനന്ത പുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണമെന്ന് ഗുരുവായൂർ ഹോട്ടൽ ആൻറ് റെസ്റ്ററന്റ് ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . ഇതിന് പുറമെ റെയിൽ വേ ഉപേക്ഷിച്ച വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂരിലേക്കുള്ള പാസഞ്ചറും യോഗം യോഗം ആവശ്യപ്പെട്ടു .

Astrologer

യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു ലാൽ ഉത്ഘാടനം ചെയ്തു . പ്രസിഡന്റ് ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . ചാവക്കാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അരുൺ പി കാര്യാട്ട് ബോധ വൽക്കരണ ക്‌ളാസ് നടത്തി .

ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് .വിജി ശേഷാദ്രി , സംസ്ഥാന മുൻ വർക്കിങ് പ്രസിഡന്റ് ജി കെ പ്രകാശ് , ജില്ലാ ട്രഷറർ സുന്ദരൻ നായർ , എ സി ജോണി ,എൻ കെ രാമകൃഷ്ണൻ , കെ പി സുന്ദരൻ , രവീന്ദ്രൻ നമ്പ്യാർ ,ആർ എ ഷാഫി ,ഒ കെ നാരായണൻ നായർ , രാജേഷ് നമ്പ്യാർ ,അഷറഫ് , പി എ ജയൻ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer