Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം റോഡിലെ അനധികൃത കച്ചവടം, സംഘർഷം ഭയന്ന് പോലീസ് നടപടി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിലെ ദേവസ്വം റോഡ് കയ്യേറിയ തെരുവ് കച്ചവക്കാരെ പോലീസ് ഒഴിപ്പിച്ചത് അയ്യപ്പഭക്തർക്ക് ഏറെ അനുഗ്രഹമായി .റോഡിന്റെ രണ്ട് ഭാഗത്തും തെരുവ് കച്ചവടക്കാർ കയ്യേറിയതോടെ ഇത് വഴിയുള്ള വാഹന യാത്രയും ദുഷ്കരമായിരുന്നു വാഹനയാത്രയും .ദേവസ്വം റോഡിൽ ഒരു വക അനധികൃത കച്ചവടം പാടില്ല എന്ന് ഹൈക്കോടതി നിർദേശം ഉള്ളപ്പോഴാണ് നഗര സഭ അധികൃതരുടെ അനുവാദത്തോടെ കാൽ നടയാത്രയും, വാഹനയാത്രയും ദുഷ്കരമാക്കി കൊണ്ടുള്ള വഴി വാണിഭം . അമൃത് പദ്ധതി പ്രകാരം റോഡിന്റെ ഇരു വശങ്ങളിലുമായി പകുതിയോളം സ്ഥലത്ത് നടപ്പാത നിർമിച്ചതോടെ റോഡ് ഏറെ മെലിഞ്ഞ അവസ്ഥയിൽ ആയി. ഈ മെലിഞ്ഞ റോഡിന്റെ രണ്ടു വശവും തെരുവ് കച്ചവട മാഫിയ കയ്യേറിയതോടെ വാഹന ഗതാഗതം ഏറെ ദുഷ്കരമാക്കി

First Paragraph Rugmini Regency (working)

ദേവസ്വം റോഡിൽ ഒരു വിധ കയ്യേറ്റങ്ങളും , വ്യാപാരവും അനുവദിക്കരുതെന്ന് ഹൈക്കോടതി നിർ ദേശം ഉള്ളപ്പോഴാണ് അതെല്ലാം കാറ്റിൽ പറത്തിയുള്ള വിളയാട്ടം കുന്നംകുളം സ്വദേശിയായ സി കെ രാജൻ 1993ൽ ഹൈക്കോടതിക്ക് നൽകിയ പരാതിയിലാണ് കയ്യേറ്റങ്ങൾ അനുവദിക്കരുതെന്നതടമുള്ള നിർദേശം ഹൈക്കോടതി നൽകിയത് . രാജൻ നൽകിയ പരാതി 2071 / 93 എന്ന ഒ പി നമ്പറിൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച്‌ അന്നത്തെ ജില്ലാ ജഡ്ജി കൃഷ്ണനുണ്ണി യെ അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു 1994 ജനുവരി പത്തിന് ഉത്തരവ് പുറപ്പെടുവിച്ചു . പിന്നീട് കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ട് എന്ന പേരിൽ അറിയപ്പെട്ട, ജഡ്ജി കൃഷ്ണനുണ്ണി ഹൈകോടതിക്ക് നൽകിയ വിശദമായ റിപ്പോർട്ട് ഹൈക്കോടതി അതേ പോലെ സ്വീകരിക്കുകയും , ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കണെമന്നും അന്നത്തെ സർക്കാരിനും ദേവസ്വം ഭരണാധികാരികൾക്കും നിർദേശം നൽകുകയും ചെയ്തിരുന്നു. പല നിർദേശങ്ങളും ദേവസ്വം നടപ്പാക്കിയെങ്കിലും ദേവസ്വം റോഡ് കയ്യേറ്റമൊന്നും ഒഴിപ്പിക്കാൻ മിനക്കെട്ടില്ല . ഇതിനിടയിൽ അടുത്ത കാലത്ത് ക്ഷേത്രം നടപന്തലിൽ തെരുവ് കച്ചവടക്കാർ കയ്യേറിയത് വിവാദമായപ്പോൾ ദേവസ്വം ഒഴിപ്പിച്ചിരുന്നു

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ ദിവസം തെരുവ് കച്ചവടക്കാരിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടിക്ക് കുടിക്കാൻ മണ്ണെണ്ണ നൽകിയത് തെരുവ് കച്ചവടക്കാരുടെ ധാർഷ്ട്യത്തിന് ഉള്ള തെളിവാണ് . മണ്ണെണ്ണ കുടിച്ച കുട്ടിക്ക് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റതോടെ ആശുപത്രിയിൽ ചികിത്സയിലാണ് .

വഴിയോര കച്ചവട യൂണിയൻശബരി മല തീർഥാടന കാലതേക്ക് 20,000 രൂപ വാങ്ങിയാണ് ഓരോ കച്ചവക്കാർക്കും സ്ഥലം അനുവദിച്ചതെന്നാണ് ആരോപണം ദേവസ്വം റോഡിൽ നൂറു കണക്കിന് പേരാണ് യൂണിയന്റെ തിരിച്ചറിയൽ കാർഡ് വെച്ച് വ്യപാരം നടത്തിയിരുന്നത് . കുട്ടിക്ക് കുടിക്കാൻ മണ്ണെണ്ണ കൊടുത്തതിൽ പ്രതിഷേധിച്ചു ബി.ജെ.പി പ്രവർത്തകർ മുനിസിപ്പാലിറ്റിയിലേക്ക് തള്ളി കയറാൻ ശ്രമിച്ചു

. തുടർന്ന്ബി .ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, മനീഷ് കുളങ്ങര, ജിതീഷ് കാവീട് തുടങ്ങിയവരെ ഗുരുവായൂർ ടെംമ്പിൾ പോലീസ് അറസ്റ്റു ചെയ്തു നീക്കി
കൗൺസിലർമാരായശോഭഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, എന്നിവരും, മണ്ഡലം വൈ. പ്രസിഡൻ്റ് ബാബു തൊഴിയൂർ, സമരത്തിന് നേതൃത്വം നൽകി. ഇതിന് ശേഷം സംഘർഷം ഭയന്നാണ് പോലീസ് തെരുവ് കച്ചവടത്തിന് അനുമതി നിഷേധിച്ചത് . കേന്ദ്ര നിർദേശ പ്രകാരം തെരുവ് കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം നഗര സഭ കണ്ടെത്തി കൊടുക്കണമെന്നും ദേവസ്വം റോഡിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വ്യാപാരം എന്ത് വില കൊടുത്തും തടയുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു