Madhavam header
Above Pot

മാരക ലഹരി വസ്തുക്കളുമായി 3 പേർ ചാവക്കാട് പിടിയിൽ

ചാവക്കാട് : തൃശൂർ സിറ്റി കമ്മിഷണർ അങ്കിത്ത്. അശോകന്റെ നിർദേശാനുസരണം ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് പോലീസ് നടത്തിയ ഓപ്പറേഷനിൽ മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു . തൊട്ടാപ്പ് പുതുവീട്ടിൽ ജമാലിന്റെ മകൻ ജംഷീറിനെ(33) കാൽ കിലോ ഹഷീഷ് ഓയിലുമായി പാലുവയിൽ നിന്നും പിടികൂടിയത് .

Astrologer

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2 കിലോഗ്രാം കഞ്ചാവുമായി പാലക്കാട് കൂറ്റനാട് അറക്കലകത്തു വീട്ടിൽ അബ്ദുല്ലയുടെ മകൻ ഫൈസൽ(40) വെസ്റ്റ് ബംഗാൾ മുർഷിദാബാദ് മാഹിം സേട്ട് മകൻ മുഹമ്മദ് മുസാകിർ (30) എന്നിവരും അറസ്റ്റിലായത് . പ്രതികൾ എല്ലാം നിരവധി കേസിൽ ഉൾപ്പെട്ടവരാണ്

ഗുരുവായൂർ എ .സി. പി. സുരേഷ്.കെ,.ജി. എന്നവരുടെ നേത്രത്വത്തിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത് പ്രതികളെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു. പ്രതികളെ പിടി കൂടിയ സംഘത്തിൽ എസ് ഐ മാരായ വിജിത്ത് .കെ.വി, കണ്ണൻ .പി., ബിജു സി പി ഒ മാരായ പ്രജീഷ്, ഹംദ്, ജയകൃഷ്ണൻ, വിനീത്, പ്രദീപ്, അനസ് , രാജേഷ്, മെൽവിൻ, വിനോദ് എന്നിവരും ഉണ്ടായിരുന്നു.

Vadasheri Footer