Header 1 vadesheri (working)

അമൃത് പദ്ധതിക്ക് എതിരെ ജാഥ നടത്തിയവരാണ് നഗര സഭ ഭരിക്കുന്നത്

Above Post Pazhidam (working)

ഗുരുവായൂർ : അമൃത് പദ്ധതിക്കെതിരെ ജാഥ നടത്തിയവരാണ് ഗുരുവായൂർ നഗര സഭ ഭരിക്കുന്നത് എന്ന് കെ സുരേന്ദ്രൻ . കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർക്കാർ ഗുരുവായൂർ നഗരസഭ വികസനത്തിനായി നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ ഫണ്ട് വാങ്ങിച്ച് കംഫർട്ടേഷൻ പണിത് അവിടെ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ആ പ്രതിമ തകർത്ത് കളയേണ്ട സമയം അതിക്രമിച്ചു. പ്രതിമ സ്ഥാപിക്കാൻ യാതൊരു അധികാരവും അവർ ക്ക് ഇല്ലാ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ഇവിടെ ഭരിക്കുന്നത് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ ആണ് ഇവിടെയുള്ളത് എന്നും
ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കെ.സുരേന്ദ്രൻ പറഞ്ഞു.ബിജെപി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസിത ഗുരുവായൂർ സന്ദേശ പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
തൃശ്ശൂർ പാർലമെന്റ് എടുത്ത പോലെ ഗുരുവായൂരും ഭരണം ബിജെപി എടുക്കണമെന്നും. പറഞ്ഞു


ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ അനീഷ് ജാഥ ക്യാപ്റ്റനായും, ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ജാഥ വൈസ് ക്യാപ്റ്റനായും നടക്കുന്ന പഥയാത്ര തൈക്കാട് പാല ബസാറിൽ നിന്നും ആരംഭിച്ച് കോട്ടപ്പടി വഴി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സമാപിക്കും. പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ വിശ്വൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി, വിപിൻ കൂടിയേടത്ത്, കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, കെ.ആർബൈജു, രാജൻ തറയിൽ, ടി.വി വാസുദേവൻ, സുജയൻ മാമ്പുള്ളി, പ്രവീൺ പറങ്ങനാട്ട്, പ്രദീപ് പണിക്കശ്ശേരി,സുജിത്ത്, ബിജു,സബീഷ് എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)