
അമ്മയുടെ വാരിയെല്ല് അടിച്ചോടിച്ച മകൾ അറസ്റ്റിൽ.

കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ നിവ്യ (30 ) നെ വയനാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മര്‍ദ്ദനത്തില്‍ അമ്മ സരസു (70) വിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. സരസു ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ സരസുവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വയോധികയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫെയ്‌സ് ക്രീം മാറ്റിവെച്ചത് ചോദ്യം ചെയ്ത് നിവ്യ, സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിവ്യ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും കഞ്ചാവു കേസിലും പ്രതിയാണ്. അമ്മയുമായി മുമ്പും വഴക്കുണ്ടാക്കാറുണ്ട്. കമ്പിപ്പാര കൊണ്ടുള്ള മർദ്ദനത്തിൽ പൊലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ നിവ്യ ഒളിവിൽ പോയി. വയനാട് മാനന്തവാടിയിൽ നിന്നാണ് പനങ്ങാട് പൊലീസ് നിവ്യയെ കസ്റ്റഡിയിലെടുത്തത്

