Header 1 vadesheri (working)

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവതിയെയും പിഞ്ചു കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനടുത്ത് യുവതിയെയും ,ഒന്നര വയസുള്ള കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബ്ലാങ്ങാട് ചക്കാണ്ടൻ ഷണ്മുഖന്റെ മകൾ നിഷ (24),ഒന്നര വയസ്സുകാരിയായ മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്.സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

Second Paragraph  Amabdi Hadicrafts (working)

ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ച് പോയത്.രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.പേരകത്തുള്ള ഭർത്താവിന്റെ വീട്ടിലേക്ക് നാളെ പോകാനിരിക്കെയാണ് ആത്മഹത്യ.തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ദുരന്തം അരങ്ങേറിയത്. .

മകളെ ഷാളിൽ കെട്ടിത്തൂക്കിയതിന് ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.ചാവക്കാട് തഹസിൽദാർ വി.വി.രാധാകൃഷ്ണൻ,ചാവക്കാട് എസ്എച്ച്ഒ. കെ.പി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.