വാളയാർ അമ്മയുടെ കണ്ണീരിൽ സർക്കാർ ഒലിച്ചുപോകും -ഉമ്മൻ ചാണ്ടി

പാലക്കാട്: തലമുണ്ഡനം ചെയ്ത് മക്കളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാര്‍ അമ്മയുടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹം ചലോ യുവജന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെളിവുകൾ നശിപ്പിച്ച് ആരെയോ സംരക്ഷിക്കാൻ പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. അമ്മയെ കൂടുതൽ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.പി വി.എസ്. വിജയരാഘവൻ, സി.പി. മുഹമ്മദ്, യു.ഡി.എഫ് കൺവീനർ പി. ബാലഗോപാൽ എന്നിവർ സംസാരിച്ചു