Madhavam header
Above Pot

ഗുരുവായൂരിൽ അമ്മാവൻ മരുമക്കളെ വെട്ടി പരിക്കേൽപ്പിച്ചു

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു . ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ 34 , ഗുരുവായൂരപ്പൻ 36 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു . ഒരേ വീട്ടിൽ താമസക്കാരാണ് എല്ലാവരും . ഗുരുവായൂരിലെ ഹോട്ടൽ തൊഴലാളിയായ കൃഷ്ണ മൂർത്തി മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണത്രെ ഇന്ന് രാത്രി 9 മണിയോ ടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Vadasheri Footer