

ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവടിൽ ആംബുലൻസും സ്കൂട്ടറും ഇടിച്ച് ചികിത്സയിൽ ആയിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുണ്ടൂർ കോഴിശേരി ലക്ഷ്മിയാണ് (48) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 നാണ് അപകടം.

മമ്മിയൂർ ക്ഷേത്ര ദർശനത്തിനായി പോയിരുന്ന ലക്ഷ്മിയുടെ സ്കൂട്ടറും രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയിരുന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ലക്ഷ്മിയെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി യോടെ മരണത്തിന് കീഴടങ്ങി