

തൃശ്ശൂർ: അമലയിൽ ഇൻഫെക്ഷൻ പ്രിവൻഷൻ കൺട്രോൾ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ശില്പശാലയുടെയും ഔട്ട് റീച് പ്രോഗ്രാമിന്റെയും ഉദ്ഘാടനം ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ. കെ. എസ്. ഷിനു നിർവഹിച്ചു.

ശില്പശാലയിൽ തൃശ്ശൂർ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ എം. എസ് . ഷീജ, അമല ജോയിൻറ് ഡയറക്ടർ ഫ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, എച്ച്. ഐ. പി. സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ഡിനു എം ജോയ്, സെക്രട്ടറി ഡോ. റീന, സി എൻ ഒ സിസ്റ്റർ ലിഖിത, എന്നിവർ പ്രസംഗിച്ചു.

വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും കുടുംബശ്രീ, ആശാവർക്കർമാർ എന്നിവർക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി.
