Post Header (woking) vadesheri

അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

തൃശൂർ : അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തിറക്കിയ ‘ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍’ പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വ്വകലാശാല വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു. അമല ട്രസ്റ്റിഇന്‍ചീഫ്ഫാ .ഡോ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

കേരള ആരോഗ്യസര്‍വ്വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ.കെ.എസ്.ഷാജി, അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ജേര്‍ണല്‍ പ്രൊഡക്ഷന്‍ എഡിറ്റര്‍ സപ്നില്‍ ജി. ജോഷി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ഡോ.സെബാസ്റ്റ്യന്‍ ക്രൈറ്റണ്‍, ഡോ.സി.ആര്‍.സാജു, ഡോ.ടി.എ.അജിത് എന്നിവര്‍ പ്രസംഗിച്ചു. കേരള ആരോഗ്യസര്‍വ്വകലാശാലയുടെ കീഴിലുളള സ്ഥാപനങ്ങളിലെ ആദ്യ സംരംഭമാണ് അമലയുടേത്.

Second Paragraph  Rugmini (working)