ആകാശവാണി അഖിലേന്ത്യ സംഗീതമത്സരം -2019
തൃശൂർ : യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആകാശവാണി സംഗീത മത്സരം സംഘടിപ്പിക്കുന്നു.രണ്ട് ഘട്ടങ്ങളിലായാവും മത്സരങ്ങൾ നടത്തുക .ഒന്നാം ഘട്ടത്തിൽ പ്രാദേശിക നിലയങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരവും ,രണ്ടാം ഘട്ടത്തിൽ പ്രാദേശിക മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവസാന മത്സരവും.ഹിന്ദുസ്ഥാനി സംഗീതം ,കർണാടക സംഗീതം എന്നിവക്ക് യഥാക്രമം ഡൽഹി,ചെന്നൈ എന്നിവിടങ്ങളിലാവും അവസാന മത്സരം നടക്കുക.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ,പങ്കെടുക്കുന്ന ഓരോ ഇനത്തിനും 500 രൂപ ,സ്റ്റേഷൻ ഡയറക്‌ടർ ,ആകാശവാണി, രാമവർമപുരം പി ഒ ,തൃശ്ശൂർ -680631 എന്ന വിലാസത്തിൽ ഡിമാൻറ് ഡ്രാഫ്റ്റ് അയച്ച് അപേക്ഷിക്കണം .2019 ജൂൺ 30 ന് 16 നും 24 നും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.ആകാശവാണിയുടെ ശബ്ദ പരിശോധന പാസ്സായവരോ ,ശബ്ദ പരിശോധന കഴിഞ്ഞു ഫലം കാത്തിരിക്കുന്നവരോ ,ആകാശവാണിയുടെ മുൻ മത്സരങ്ങളിൽ സമ്മാനാർഹരായവരോ ഈ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
1 .വായ്പാട്ട് – ശാസ്ത്രീയസംഗീതം,ലളിത സംഗീതം ,നാടൻ പാട്ട് (ഹിന്ദുസ്ഥാനി &കർണാടിക് )
ലഘു ശാസ്ത്രീയ സംഗീതം(ഹിന്ദുസ്ഥാനി)
ഭക്തി സംഗീതം (കർണാടിക്)
2 . ഉപകരണ സംഗീതം – ശാസ്ത്രീയ സംഗീതം
3 . വൃന്ദ ഗാനം – (ഗ്രൂപ് )
4 . പാശ്ചാത്യ സംഗീതം -(വായ്പ്പാട്ട് ,ഉപകരണ സംഗീതം,ബാൻഡ് )
പ്രാഥമിക മത്സരങ്ങൾ ആകാശവാണിയുടെ പ്രാദേശിക നിലയങ്ങളിൽ വെച്ച് 2019 ജൂലൈ 8 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടക്കും.പ്രാഥമിക മത്സത്തിൽ വിജയിക്കുന്ന ഇനങ്ങൾ അവസാന മത്സരത്തിലേക്ക് ശബ്ദലേഖനം ചെയ്യുന്നതാണ്.അവസാന മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.അവസാന മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 5000 ,4000 രൂപ വീതം സമ്മാനം,പ്രശസ്തി പത്രം ,ഉപഹാരം എന്നിവ കൂടാതെ ആകാശവാണിയുടെ ബി ഗ്രേഡും ലഭിക്കും.
തൃശ്ശൂർ ,പാലക്കാട്,എറണാകുളം എന്നീ ജില്ലകളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൃശ്ശൂർ നിലയത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഡി ഡി രസീതിനോടൊപ്പം 2019 ജൂൺ 7 ന് മുൻപായി ലഭിക്കത്തക്കവണ്ണം സ്റ്റേഷൻ ഡയറക്‌ടർ ,ആകാശവാണി,രാമവർമപുരം പി ഓ ,തൃശ്ശൂർ -680631 എന്ന വിലാസത്തിൽ അയയ്ക്കണം . akashvani.in / competition എന്ന സൈറ്റിൽ ഓൺലൈൻ ആയിട്ടും അപേക്ഷിക്കാം .