Header Aryabhvavan

എ ഐ വൈ എഫ് അഞ്ഞൂറോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

Above article- 1

ഗുരുവായൂര്‍ : കൊവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്ന അഞ്ഞൂറോളം പേര്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് എഐവൈഎഫ്. തൈക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മേഖലയില്‍ അര്‍ഹരായവരുടെ കുടുംബങ്ങളിലേക്ക് കിറ്റുകള്‍ നല്‍കിയത്. ചക്കംകണ്ടം കായല്‍കടവില്‍ നടന്ന പരിപാടി നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

Astrologer

. മേഖല പ്രസിഡണ്ട് ജിതിന്‍ ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സിപിഐ മണലൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ജയന്‍, ലോക്കല്‍ സെക്രട്ടറി കെ കെ അപ്പുണ്ണി, ഗുരുവായൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എ എം ഷെഫീര്‍, എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് ധനമോൻ മഠത്തിപറമ്പിൽ, നേതാക്കളായ സാജന്‍, ധനമോഹന്‍, എ ടി ഹാഷിം, റഹീം പാലുവായ്, ഉമ്മർ, മിഥുന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vadasheri Footer