Post Header (woking) vadesheri

എയർ ഇന്ത്യാ ഇനി ടാറ്റക്ക് സ്വന്തം , തുടങ്ങിയ ഉടമകളുടെ കയ്യിൽ തന്നെ തിരികെയെത്തി

Above Post Pazhidam (working)

ദില്ലി : പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ സൺസിന്​ കൈമാറും . തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 18,000 കോടി രൂപയ്ക്കാണ് കൈമാറ്റം. ഏറ്റെടുക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ കടം 61,562 കോടി രൂപയാണ്. എയർ ഇന്ത്യ 68 വർഷത്തിനുശേഷം തിരികെ ടാറ്റയുടെ തറവാട്ടിലേക്കു മടങ്ങിയെത്തുന്നു എന്നതാണ് സവിശേഷത.

Ambiswami restaurant

Second Paragraph  Rugmini (working)

നഷ്ടത്തിലായ എയർ ഇന്ത്യ കമ്പനി വിറ്റൊഴിക്കാനുള്ള സർക്കാർ ലേലത്തിൽ ടാറ്റ സൺസ് വിജയിച്ചു. ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങ് ഉൾപ്പെട്ട കൺസോർഷ്യമാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. ഇതിൽ ടാറ്റയാണ് ഉയർന്ന തുക ക്വോട്ട് ചെയ്തത്. അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയാണ് അന്തിമ തീരുമാനമെടുത്തത്. ഡിസംബറോടെ കൈമാറൽ പ്രക്രിയ പൂർത്തിയാക്കുകയാണു ലക്ഷ്യം. വിഡിയോ റിപ്പോർട്ട് കാണാം.

Third paragraph

1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946 ൽ എയർ ഇന്ത്യ ആയത്. 1953 ൽ കേന്ദ്ര സർക്കാർ ടാറ്റയിൽനിന്നു കമ്പനി ഏറ്റെടുത്തു. 2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാനമന്ത്രാലയം സൂചിപ്പിക്കുന്നു. എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും തള്ളിപ്പോയി. യുഎസിലെ ഇന്റർഅപ്സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി.

എയർ ഇന്ത്യയുടെ 60%, ഇന്ത്യൻ എയർലൈൻസിന്റെ 51% വീതം ഓഹരികൾ വിൽക്കാൻ 2000 ൽ കേന്ദ്രം തീരുമാനിച്ചിരുന്നു. പിന്നീട് 2007ൽ ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചു. 2012ൽ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 30,000 കോടി രൂപ വകയിരുത്തി 10 വർഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ 2017ൽ വീണ്ടും സ്വകാര്യവൽക്കരണത്തിനു തീരുമാനിച്ചു. 76% ഓഹരി വിൽക്കാൻ 2018 ൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും ആരും വാങ്ങാൻ തയാറായില്ല. വിൽപനനീക്കം പലതവണ അനിശ്ചിതത്വത്തിലായശേഷം എയർ ഇന്ത്യയുടെയും ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100% ഓഹരിയും വിൽക്കാൻ 2020 ജനുവരിയിൽ തീരുമാനിച്ചു. ഇതിനു ശേഷവും പലതവണ തീയതി നീട്ടേണ്ടിവന്നു