Above Pot

അഹിന്ദുക്കൾ ദർശനം നടത്തി , ഗുരുവായൂരിൽ മഹാ പുണ്യാഹം

ഗുരുവായൂർ : തമിഴ് നാട്ടിൽ നിന്നും എത്തിയ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തി . കുഞ്ഞിന് ചോറൂണ് നൽകാൻ തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തിന് ഒപ്പം എത്തിയ അഞ്ച് ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് മഹാ പുണ്യാഹം നടത്താൻ ഇടയായത് .ചോറൂണ് നൽകാൻ കൊണ്ട് വന്ന കുട്ടിയുടെ ബന്ധുക്കൾ കൂടിയാണത്രെ ഇവർ .

First Paragraph  728-90

Second Paragraph (saravana bhavan

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നൽകുന്നത് പോലെ ഗുരുവായൂരിലും പ്രവേശനം ഉണ്ട് എന്ന ധാരണയിൽ എത്തിയതാണെന്ന് പറയുന്നു . തമ്മിൽ പേരുകൾ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ട ക്ഷേത്രം ജീവനക്കാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത് . ഉച്ചപൂജ കഴിഞ്ഞ സമയത്താണ് ഇവർ ദർശനം നടത്തി പുറത്തിറങ്ങിയത്.

തുടർന്ന് തന്ത്രിയുടെ നിർദേശ പ്രകാരം അഞ്ചു ഓതിക്കന്മാർ ചേർന്ന് മഹാ പുണ്യാഹം നടത്തി . തന്ത്രിയുടെ കാർമികത്വത്തിൽ ബിംബ ശുദ്ധിയും നടത്തി . ഇത് കാരണം വൈകീട്ട് അത്താഴ പൂജക്ക് ശേഷം മാത്രമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്