
അഹ്‌മദിയ്യാ സംഘടനാ സമ്മേളനം

ചാവക്കാട് : അഹ്‌മദിയ്യാ യുവജന സംഘടന മജ്‌ലിസ് ഖുദ്ധാമുൽ അഹ്‌മദ്‌യ്യായുടെയും ബാലജന സംഘടന മജ്‌ലിസ് അത്ഫാലുൽ അഹ്‌മദ്‌യ്യായുടെയും തൃശ്ശൂർ പാലക്കാട് ജില്ലാ സമ്മേളനം മസ്ജിദ് നൂർ മുറിയക്കണ്ണിയിൽ
അഹ്‌മദിയ്യാ യുവജന സംഘടനാ അഖിലേന്ത്യാ പ്രസിഡന്റ് ഷെമീം അഹ്‌മദ് ഗോറി ഉത്ഘാടനം ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാദേശിക തല വിജയികളായി വന്ന് ജില്ലാ തല മത്സരങ്ങളിൽ മാറ്റുരച്ച കായിക വൈഞാനിക മൽസര വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു.
യുവജന സംഘടനാ ജില്ലാ പ്രസിഡന്റ് ആതിഫ് അഹ്‌മദ്, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണീൻ തിരുവിഴാം കുന്ന്,
അഖിലകേരളാ അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡന്റ് എം റിഷാദ്,
ജില്ലാ ഇൻചാർജ് കെ ഖമറുദ്ധീൻ, സഈദ് അഹ്‌മദ് മുറബ്ബി സിൽസില പാലക്കാട്, നൗഷാദ് അഹ്‌മദ് മുറബ്ബി സിൽസില മുറിയക്കണ്ണി,താരീഖ് അഹ്‌മദ് അലനല്ലൂർ,എന്നിവർ സംസാരിച്ചു
