Header 1 = sarovaram
Above Pot

“അഗ്രേപശാമി ” അപൂർവ ചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ : നാരായണീയ ദിനത്തോടനുബന്ധിച്ച് നാരായണീയത്തിൻ്റെ നൂറാം ദശകത്തിൽ കേശാദിപാദ വർണ്ണനയിൽ പൂർണ്ണരൂപം നൽകി ചിത്രകാരൻ ഇ.യു-രാജഗോപാൽ വരച്ച കമനീയ ചിത്രം പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്യത്തിൽ ഗുരുവായൂരപ്പന് സമർപ്പിച്ചു. ക്ഷേത്രകിഴക്കേ ഗോപുര സമീപം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്ചിത്രം ഏറ്റു് വാങ്ങി ഗുരുവായൂരപ്പന് സമർപ്പണം നടത്തി.

Astrologer

കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചിത്രകാരൻ ഇ.യു. രാജഗോപാൽ രചനാ വിവരണം നടത്തി. ബാലൻ വാറണാട്ട് ,അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ശശികേനാടത്ത്, ശ്രീധരൻ മാമ്പുഴ, മുരളി അകമ്പടി, ഗുരുവായൂർ ജയപ്രകാശ്, രവിവട്ടംരങ്ങത്ത്, സരളമുള്ളത്ത്, രാധാ ശിവരാമൻ, നിർമ്മല നായകത്ത് എന്നിവർ സംസാരിച്ചു. “

“അഗ്രേപശാമി “നാരായണീയ എടുകളിൽനൂറാം ശതകവർണ്ണനയിൽ അകം നിറച്ച അത്യപൂർവ പൂർണ്ണരൂപം ചിത്ര ശേഖരങ്ങളിൽ തന്നെ ആദ്യമായി അപൂർവ രചനയിലൂടെ 4 അടി നീളവും, 3 അടി വീതിയിലുമായി തൻ്റെ കരവിരുതിൽ വർണ്ണനയിൽ വിവരിച്ച രീതിയിൽ പൂർണ്ണരൂപ ചിത്രം ചിത്രകാരൻ ഇ.യു. രാജഗോപാൽ ആകർഷകമായ അനുബന്ധ വിവരണം ഉൾപ്പെടുത്തി മികവുറ്റ രചനയിലൂടെ തയ്യാറാക്കിയാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്.

Vadasheri Footer