
ആദ്ധ്യാത്മിക ഹാളിൽ സപ്താഹം, നാരായണീയ പാരായണം :അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാളിൽ 1201-ാംമാണ്ട് ചിങ്ങം 1 മുതൽ കർക്കിടകം വരെയുള്ള ഒരു വർഷക്കാലത്തേയ്ക്ക് നാരായണിയ പാരായണങ്ങൾ, സപ്താഹങ്ങൾ എന്നിവ നടത്തുന്നതിന് ഭകജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 15 വൈകീട്ട് 5 മണി. ലഭിച്ച അപേക്ഷകൾ ദേവസ്വം ഭരണസമിതി പരിശോധിച്ച് മുൻഗണന ക്രമത്തിൽ ലിസ്റ്റ് തയ്യാറാക്കി ദേവസ്വം ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടിയ ഉടൻ പണം അടവാക്കേണ്ടതുമാണ്.
എ സി ഹാൾ – ഭാഗവത സപ്താഹം: 50,000, നാരായണീയ പാരായണം (6 am to 1pm) 5,000,

(6 am to 1pm, 3 pm to 6pm) .10,000, നോൺ എ സി ഹാൾ ഭാഗവത സപ്താഹം .15,000-
നാരായണീയ പാരായണം (6 am to 1pm) .1,500/- (6 am to 1pm, 3 pm to 6pm) .2,500/-