”സംസകൃതി” പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് ഗവർണർ സമ്മാനിക്കും.

Above Post Pazhidam (working)

ഗുരുവായുർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസകൃതി” പുരസ്കാരം, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കേരള ഗവർണർ . രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ കൃഷ്ണവൽസം റീജൻസിയിൽ ജൂൺ പത്തിന്‌ ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാദരണ സദസ്സിൽ .

Poonthanam
Rugmani 700-200

നഗരസഭാ മുൻ ചെയർമാൻ പ്രൊ : പി.കെ.ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും മുൻ കേന്ദ്ര മന്ത്രി വി.മുരളിധരൻ കേന്ദ്ര സംസകൃത സർവ്വകലാശാല മുൻ ഡീൻ ഡോ. പി.സി.മുരളീമാധവൻ എഴുത്തുകാ രിയും സംഗീത നിരൂപകയുമായ ശ്രീകുമാരി രാമചന്ദ്രൻ , കലാമണ്ഡലം ഡീംഡ് യുണിവേഴ്സിറ്റിയിലെ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രോഫസ്സർ ഡോ. മണികണ്ഠൻ, എം.കെ.ദേവരാജൻ എന്നീവർ സംസാരിക്കും.

Vasudev Inn

തുടർന്ന് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ‘സംസ്കൃതി’ പുരസ്കാരം ലഭിച്ച വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്ത പാട്ടുകളെ കോർത്തിണക്കി കൊണ്ട് പിന്നണി ഗായകരായ മഹാദേവനും, പാർവ്വതിയും ചേർന്ന് നയിക്കുന്ന ഒരു സംഗീവിരുന്നും അരങ്ങേറും ശ്രീകുമാർ ഈഴുവപ്പാടി ,എം പി ദേവരാജൻ ,ജയരാജ് മേനോൻ ,കെ സുകുമാരൻ ടി കെ കൃഷ്ണ ദാസ് സുധാകരൻ പാവറട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .