Post Header (woking) vadesheri

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസു ചുമതലയേറ്റു .

Above Post Pazhidam (working)

തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ കെ എസ് രവിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ദേവസ്വം -വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എന്‍.വിജയകുമാര്‍ സ്വാഗതം ആശംസിച്ചു.

Ambiswami restaurant

ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി.ശങ്കരദാസ്,
കെ.രാഘവന്‍,കുമാരന്‍,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ മോഹന്‍ദാസ്,ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍,ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്,ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍,ദേവസ്വം വിജിലന്‍സ് എസ്പി ബിജോയി,ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനീയര്‍മാരായ കൃഷ്ണകുമാര്‍,കേശവദാസ്,ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സുധീഷ്‌കുമാര്‍,ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ചന്ദ്രശേഖരന്‍,രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പ്രസിഡന്റും അംഗവും ഓഫീസിലെത്തി അധികാരം ഏറ്റെടുത്തു.തുടര്‍ന്ന്
പ്രസിഡന്റ് എന്‍.വാസുവിന്റെ അദ്ധ്യക്ഷതയില്‍ ആദ്യബോര്‍ഡ് യോഗവും ചേര്‍ന്നു.

Second Paragraph  Rugmini (working)