വോട്ടിന് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ട് : അഡ്വ എന്‍ ഷംസുദ്ധീന്‍ എം എല്‍ എ
ചാവക്കാട് : ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്രസമരമാണന്ന് അഡ്വ എന്‍
ഷംസുദ്ധീന്‍ എം എല്‍ എ . കടപ്പുറം പഞ്ചായത്ത് യു ഡി എഫ് വനിതാ
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വോട്ടിന് ബുള്ളറ്റിനേക്കാള്‍
ശക്തിയുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം വോട്ടിലൂടെ
കാണേണ്ടത് .വോട്ടുകള്‍ വിഘടിച്ചാല്‍ അതിന്‍റെ ഗുണം ബി ജെ പിക്കാവും.
130 കോടി ജനങ്ങളുടെ കാര്യങ്ങള്‍ പാര്‍ളിമെന്‍റില്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി
നരേന്ദ്രമോഡിക്ക് സമയമില്ല. ലോകം ചുറ്റുകയാണ് . ആര്‍ എസ് എസിന്‍റെ അജണ്ട
നടപ്പിലാക്കാനാണ് പ്രാധാന മന്ത്രിയുടെ ശ്രമങ്ങള്‍. ഇത് എന്ത് വിലകൊടുത്തും
തടയേണ്ടതുണ്ട്. കേരള സര്‍ക്കാറും, പലപ്പോഴും ബി ജെ പിക്കനുകൂല
നിലപാടുകളാണ് സീകരിക്കുന്നത് . നരേന്ദ്രമോഡിയെ പോലെ മുഖ്യമന്ത്രി
പിണറായി വിജയനും ഏകാധിപത്യ ഭരണമാണ് തുടരുന്നത്. ഇവര്‍
ജനാധിപത്യം തകര്‍ക്കുകയാണ്. ജനാധിപത്യം അസ്തമിച്ചാല്‍ പിന്നെ ദുരിതം
പേറേണ്ടിവരും. അക്രമ രാഷ്ട്രീയത്തിനും, കൊലപാതകത്തിനും, അറുതി
വരുത്തുന്നതിന് യു ഡി എഫ് പിന്തുണക്കുന്ന യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍
ഭരണത്തില്‍ വരണമെന്നും ഷംസുദ്ധീന്‍ പറഞ്ഞു.
ഹസീന താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്
മുഖ്യപ്രഭാഷണം നടത്തി. തെക്കരകത്ത് കരീം ഹാജി, ആര്‍ കെ ഇസ്മായില്‍, സി
മുസ്താഖലി, മൂക്കന്‍ കാഞ്ചന, റംല അഷറഫ്, മൈമൂന ഹുസന്‍കുട്ടി, റംല പള്ളത്ത്,
മുംതാസ് പൊറ്റയില്‍, റഫീഖ ടീച്ചര്‍, ഷാലിമ സുബൈര്‍, ഷാജിത ഹംസ,
റസിയ അമ്പലത്ത് വീട്ടില്‍, ഷൈല മുഹമ്മദ്, ഷംസിയ തൗഫീഖ്, റാബിയ, ഷാഹിത
തൂമാട്ട, സുനിത മങ്ങാടി, എന്നിവര്‍ പ്രസംഗിച്ചു. ബ്ളോക്ക് പഞ്ചായത്ത്
ജനപ്രതിനിധികളും, യു ഡി എഫ് നേതാക്കളും സന്നിഹിതരായിരുന്നു.
.