വധശ്രമക്കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. .ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി( സുധീര്‍ 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ ഫിറോസ്(39),ഒരുമനയൂര്‍ പെരിങ്ങാടന്‍ ശശി(39),ഒരുമനയൂര്‍ കിഴക്കര സുനില്‍കുമാര്‍(40) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.കെ.സജീവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരക്ക് ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കൊല്ലങ്ങി വീട്ടില്‍ വിഷ്ണു(27)വിനെ കണ്ണികുത്തിക്ക് സമീപം റോഡില്‍ വെച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഒരുമാസം മുമ്പ് ഒരുമനയൂരിലെ ക്ഷേത്രോത്സവത്തിനിടെ പ്രതികളും വിഷ്ണുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.എസ്.ഐ.മാരായ ശശീന്ദ്രന്‍ മേലയില്‍, നവീന്‍ഷാജ്, കെ.സി.അബ്ദുള്‍ ഹക്കീം, സി.പി.ഒ.മാരായ ആഷിഷ്, റഷീദ്,സനല്‍,സജി,ശരത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.