
അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി ബാര്‍ കൗൺസിൽ.

തിരുവനന്തപുരം : യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്സിൽ. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്പ്പെിടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്‌ലിൻ ദാസിന് ബാര്‍ കൗണ്സിംലിന്റെ നോട്ടീസ്.

ബെയ്‌ലിൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അതേസമയം അഭിഭാഷകയായ ശ്യാമിലിയെ അതിക്രൂരമായി ആക്രമിച്ച പ്രതി ബെയ്‌ലിൻ ദാസ് ഇപ്പോഴും ഒളിവിലാണ്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

കവിളെല്ലിനും കണ്ണിനും പരിക്കേറ്റ ശ്യാമിലി ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തന്നെ മർദ്ദിച്ച പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് ബാർ അസോസിയേഷൻ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും ശ്യാമിലി പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ബാർ കൗൺസിലിനും, ബാർ സോസിയേഷനും ശ്യാമിലി നേരിട്ടെത്തി ഇന്ന് പരാതി നൽകി.വഞ്ചിയൂർ കോടതി വളപ്പിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി ആക്രമിച്ചത്