Post Header (woking) vadesheri

ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം ,അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ് സമർപ്പിക്കേണ്ടത്. 200/-രൂപ (GST ഉൾപ്പെടെ) നിരക്കിൽ 15.05.2025 മുതൽ 14.06.2025 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം.

Poonthanam
Rugmani 700-200

Vasudev Inn

ധനസഹായം ലഭിക്കുന്നതിന് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വത്തിൽ 20.06.2025 ന് വൈകിട്ട് 5.00 മണിക്ക് മുൻപായി സമർപ്പിക്കണം. കൂടാതെ അപേക്ഷ സമര്‍പ്പിക്കാന്‍ guruvayoordevaswom.com / guruvayurdevaswom.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഫോൺ:0487 2556335 Extn.251..