അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

Above article- 1

തൃശൂർ : വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം ചടങ്ങിൽവെച്ചാണ് ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്ക്കാരം നല്കി ആദരിച്ചത്.

Astrologer

സാഹിത്യം, കല, രാഷ്ട്രീയം, നിയമം, ശാസ്ത്രം സംഭവങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് തൊള്ളായിരത്തിലധികം പംക്തികൾ ഇതിനോടകം ബെന്നിവക്കീൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വരും തലമുറക്ക് വിജ്ഞാനത്തിൻ്റെ വാതായനമാണ് ഇതിലൂടെ തുറന്നു വെച്ചിരിക്കുന്നതു്.

ചടങ്ങിൻ്റെ ഉദ്ഘാടനം ഡോ.സാറാ ജോസഫ്‌ നിർവ്വഹിച്ചു. കെ.എൻ.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബെന്നി ജേക്കബ്, ഡോ.കെ.ധനലക്ഷ്മി, വി.യു.സുരേന്ദ്രൻ, പി.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Vadasheri Footer