Post Header (woking) vadesheri

മൂന്നുവയസുകാരി ആദിലക്ഷ്മിയുടെ ചികിത്സക്കുവേണം ഉദാരമതികളുടെ സഹായം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: മൂന്നുവയസുകാരി ആദിലക്ഷ്മിക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയോളം ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കായും വേണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കൂലിപണിക്കാരനായ ഒരുമനയൂര്‍ സ്വദേശി എം.കെ.ബൈജുവിന് മകളുടെ ചികിത്സക്കായി ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

Second Paragraph  Rugmini (working)

ആദിലക്ഷ്മിയുടെ ചികിത്സക്കായി ബൈജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ഒരുമനയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ചികിത്സ സഹായസമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. ചികിത്സക്കു പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിക്കുന്നതിനായി ബൈജുവിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരില്‍ സംയുക്ത അക്കൗണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരുമനയൂര്‍ ശാഖയില്‍ സ്വീകരിച്ചിട്ടുണ്ട്. സഹായമനസ്‌കര്‍ ബാങ്കിന്റെ ഒരുമനയൂര്‍ ശാഖയിലെ 0168053000014054 എന്ന അക്കൗണ്ട് നമ്പറില്‍(IFSC: SIBL0000168 ) സഹായമെത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്‍ ആവശ്യപ്പെട്ടു. ഫോണ്‍: 9496046014.

Third paragraph