Header 1 vadesheri (working)

ആദായനികുതി ഓഫീസിന് മുന്നിൽകോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ആദായനികുതി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

മുൻ മണ്ഡലം പ്രസിഡന്റ് മോഹൻദാസ് ചേലനാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ രാജേഷ് ബാബു, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിന്ദു നാരായണൻ, ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ, കോൺഗ്രസ് നേതാവ് പോളി ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം പി കെ ഷനാജ്‌, നേതാക്കളായ ബാബു സോമൻ, കൃഷ്ണപ്രസാദ്‌, ജവഹർ കാരക്കാട്, ബഷീർ കുന്നിക്കൽ, കെ.യു മുഷ്താക്ക്, വിശ്വനാഥൻ കോങ്ങാട്ടിൽ, ആരിഫ് മാണിക്കത്ത്പടി എന്നിവർ പ്രസംഗിച്ചു

Second Paragraph  Amabdi Hadicrafts (working)