ആദരിച്ച കൂവളത്തിന് അന്തകനും ദേവസ്വം തന്നെ.
ഗുരുവായൂർ : പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു ദേവസ്വം ആദരിച്ച കൂവളത്തിന് ജൂലെയിൽ കോടാലി വീണു. തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് ഒരു യുവതിക്ക് പരിക്കേറ്റി രുന്നു. ഇതന്റെ മറവിലാണ് ദേവസ്വം കൂവള കൊമ്പുകൾ മുഴുവൻ വെട്ടി മാറ്റി വികൃത മാക്കിയത്.
നേരത്തെ കൂവള മരം വെട്ടി കളയാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചിരുന്നു. കടുത്ത പ്രതിഷേധം ഭക്തർ ഉയർത്തിയ തിന്റെ അടിസ്ഥാനത്തിൽ ആണ് കൂവളം വെട്ടി മാറ്റുന്ന തിൽ നിന്ന് ദേവസ്വം പിന്മാറി യത്. തുടർന്ന് കൂവളത്തിന് തറ കെട്ടി സംരക്ഷണം നൽകി തുടങ്ങി. വിശ്വാസപരമായി ഹൈന്ദ വർക്ക് ഏറെ വിശേഷ പെട്ട വൃക്ഷമാണ് കൂവളം.
പുരാണങ്ങളിലും ഹൈ ന്ദവ ദർശങ്ങളിലും അഗാധ മായ പാണ്ഡിത്വം ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആൾ ദേവസ്വം ഭരണ സമിതിക്ക് നേതൃത്വം കൊടുക്കുമ്പോഴാണ് ഭക്തർക്ക് ഏറെ പ്രിയപ്പെട്ട കൂവളത്തിന് ഈ ദുര്യോഗം സംഭവിച്ചത്.