Header 1 vadesheri (working)

നടൻ വിപി ഖാലിദ് (മാറിമായത്തിലെ സുമേഷേട്ടൻ) അന്തരിച്ചു

Above Post Pazhidam (working)

കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്നത്. മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ബാന്റ് മണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഫോർട്ട്കൊച്ചി സ്വദേശിയായ ഖാലിദ് അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ൽ പുറത്തിറങ്ങി‌യ പെരി‌യാറിലൂടെയാണ് വെള്ളിത്തിര‌യിലേക്കെത്തുന്നത്. പ്രൊഫഷണൽ നാടകവേദികളിലും സജീവമായിരുന്നു. സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാർ. ഖാലിദ് റഹ്‌മാനെ കൂടാതെ ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, റഹ്മത്ത്, അന്തരിച്ച ഛായാഗ്രാഹകൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്.

Second Paragraph  Amabdi Hadicrafts (working)