Above Pot

എ സി പി .എം .കെ. ഗോപാലകൃഷ്ണൻ അടക്കം പത്ത് പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ


തൃശൂര്‍ : തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്​ കമീഷണർ എം.കെ. ഗോപാലകൃഷ്ണന്‍ അടക്കം കേരളത്തില്‍നിന്ന് 10 ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് അര്‍ഹരായി. ഐ.ജി നാഗരാജു ചക്കിലം, എസ്.പിമാരായ ബി. കൃഷ്ണകുമാര്‍, ആർ. ജയശങ്കര്‍, എ സി പിഎം .കെ. ഗോപാലകൃഷ്ണൻ, ഡിവൈ.എസ്.പിമാരായ കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ.ആര്‍. വേണുഗോപാലന്‍, , ഡെപ്യൂട്ടി കമാൻഡന്‍റ്​ ടി.പി. ശ്യാംസുന്ദര്‍, സബ്​ ഇന്‍സ്പെക്ടര്‍ സാജന്‍ കെ. ജോര്‍ജ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ എൽ. ശശികുമാര്‍, എ.കെ. ഷീബ എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

ഐ.ജി നാഗരാജു ചക്കിലം നിലവില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറാണ്. സി.ബി.ഐയില്‍ ഡി.ഐ.ജിയായി ജോലി ചെയ്യവെ ബാങ്കിങ്​ മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി ആയിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പിയായും സേവനം അനുഷ്ടിച്ചു.ബി. കൃഷ്ണകുമാര്‍ നിലവില്‍ ഇന്‍റേണല്‍ സെക്യൂരിറ്റി എസ്.പി ആണ്. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എക്സ്ട്രിമിസ്റ്റ് സെല്ലില്‍ ഡിവൈ.എസ്.പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.വിജിലന്‍സ് ആൻഡ്​ ആന്‍റി കറപ്ഷന്‍ ബ്യൂറോ സതേണ്‍ റേഞ്ച് എസ്.പിയാണ് ആർ. ജയശങ്കര്‍. തിരുവനന്തപുരം, കൊല്ലം വിജിലന്‍സ് യൂനിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ.എസ്.പിയായി ജോലി ചെയ്തിട്ടുണ്ട്​

.ഇടുക്കി അഡീഷനല്‍ എസ്.പിയായ കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആയിരുന്നു. വിജിലന്‍സ്, നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഡിവൈ.എസ്.പി ആയി പ്രവര്‍ത്തിച്ചു. 2018 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.കെ.ആര്‍. വേണുഗോപാലന്‍ നിലവില്‍ കൊച്ചിന്‍ ഷിപ്പ്​യാര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ വിജിലന്‍സ് ഓഫിസറായി ജോലിനോക്കുന്നു. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലില്‍ ഡിവൈ.എസ്.പി ആയിരുന്നു.തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്​ കമീഷണറാണ് എം.കെ. ഗോപാലകൃഷ്ണന്‍. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിവൈ.എസ്.പി ആയി ജോലി നോക്കി. 2012ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.

കെ.എ.പി നാലാം ബറ്റാലിയനില്‍ ഡെപ്യൂട്ടി കമാൻഡന്‍റാണ് ടി.പി. ശ്യാം സുന്ദര്‍. സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡന്‍റിന്‍റെ അധികചുമതലയും വഹിക്കുന്നു. എസ്.ബി.സി.ഐ.ഡി സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2005ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.സബ്​ ഇന്‍സ്പെക്ടറായ സാജന്‍ കെ.ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു. ഏഴ് വര്‍ഷം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂനിറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. 2021ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

അസിസ്റ്റന്‍റ് സബ്​ ഇന്‍സ്പെക്ടറായ എൽ. ശശികുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ആൻഡ്​ ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്നു. 2009ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.പുതുക്കാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ്​ ഇന്‍സ്പെക്ടറാണ് എ.കെ. ഷീബ. 2018ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.