Header 1 vadesheri (working)

ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു

Above Post Pazhidam (working)

കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച ഉപഭോക്തൃനിയമബോധവല്ക്കരണ കൺവെൻഷനിൽ വെച്ചാണ് പുരസ്കാരം സമർപ്പിച്ചത്.

First Paragraph Rugmini Regency (working)

യോഗത്തിൽ കോട്ടയം നഗരസഭാ ചെയർപെഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ദർശന കൾച്ചറൽ സെൻ്റർ ഫാദർ എമിൽ പുലിക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ, ഡോ.മിനി ചാക്കോ, സിസ്റ്റർ അയോണ സൈമൺ, ഡോ.ജയേഷ് മാത്യു, സിസ്റ്റർ ലിനറ്റ്, ജോസഫ് വർഗ്ഗീസ്, നളിനി ബാലൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

മുപ്പതിലധികം വർഷങ്ങളായി ഉപഭോക്തൃമേഖലയിൽ സജീവമായി അഡ്വ ബെന്നി പ്രവർത്തിച്ചുവരുന്നു. ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ ഉപഭോക്താക്കൾക്കായി അനുകൂലവിധി നേടിയെടുത്തിട്ടുണ്ട്. ഉപഭോക്തൃസംബന്ധമായി നിരവധി ടി വി ,റേഡിയോ അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു.ഫാദർ.ഡേവിസ് ചിറമൽ ചെയർമാനായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. സ്പോർട്സ് മേഖലയിലുൾപ്പെടെ ഒട്ടേറെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ തായി പുറത്തുവന്നിട്ടുണ്ട്.